എല്ലാ സ്ലൈഡിംഗ് സിസ്റ്റത്തിനും ഒരേ രീതി. മാറുന്നത് constants മാത്രം.
ബേസ് = (W − C) ÷ N
- ഹാൻഡിൽ ഷട്ടർ (HS) = ബേസ് + HA
- ഫിക്സ് ഷട്ടർ (FX) = ബേസ് + FA
- നടുവിലെ IS / IFX = ബേസ് (ഒന്നും ചേർക്കില്ല)
2 ഷട്ടർ മാത്രമാണെങ്കിൽ C-ക്ക് പകരം C2, HA-ക്ക് പകരം HA2, FA-ക്ക് പകരം FA2.
സോഫ്റ്റ്‌വെയറിൽ ഫോർമുല ഇങ്ങനെ കാണും:
| Extra | 3+ ഷട്ടർ | 2 ഷട്ടർ |
| None (IS) | (W−C)/N | (W−C2)/2 |
| +HA (HS) | (W−C)/N+HA | (W−C2)/2+HA2 |
| +FA (FX) | (W−C)/N+FA | (W−C2)/2+FA2 |
| +RC (RSI) | (W−C)/N+RC | — |
| +MC (Meeting) | (W−C)/N+MC | — |
ഉദാഹരണം 1 — 4 ഷട്ടർ Standard ഡോർ
കസ്റ്റമർ സൈസ്: W = 3000 mm, H = 2400 mm, N = 4.
Constants: C = 98.4, HA = 66, FA = 32.4, Glass−Handle = 67, Glass−Middle = 1, Glass−Fix = 33.5, Glass H = H−130.
ലേഔട്ട്: HS-L · IS-R · IS-L · FX-R
ബേസ് = (3000 − 98.4) ÷ 4 = 725.4 mm
| പാനൽ | തരം | കണക്ക് | ഷട്ടർ വീതി | ഗ്ലാസ് വീതി |
| L1 | HS-L | 725.4 + 66 | 791.4 | 791.4 − 67 = 724.4 |
| L2 | IS-R | 725.4 + 0 | 725.4 | 725.4 − 1 = 724.4 |
| L3 | IS-L | 725.4 + 0 | 725.4 | 725.4 − 1 = 724.4 |
| L4 | FX-R | 725.4 + 32.4 | 757.8 | 757.8 − 33.5 = 724.3 |
ഗ്ലാസ് ഉയരം = 2400 − 130 = 2270 mm (എല്ലാ ഷട്ടറിനും, elevation മാറ്റിയിട്ടില്ലെങ്കിൽ).
10 ഷട്ടർ ആയാൽ പുതിയ ടെംപ്ലേറ്റ് വേണ്ട. N = 10 ആക്കുക. ബേസ് = (3000 − 98.4) ÷ 10. First + 8× Middle + Last. അത്രയേ ഉള്ളൂ.
ഉദാഹരണം 2 — 2 ഷട്ടർ (C2 / HA2)
W = 1800, N = 2, HS-L + FX-R. C2 = 33.6, HA2 = 33.6, FA2 = 0.
ബേസ് = (1800 − 33.6) ÷ 2 = 883.2
- L1 HS-L = 883.2 + 33.6 = 916.8
- L2 FX-R = 883.2 + 0 = 883.2
2-panel-ൽ C (98.4) ഇടരുത്. C2 ആണ്. തെറ്റായി C ഇട്ടാൽ രണ്ട് ഷട്ടറും തെറ്റിയ വീതി വരും.
ഉദാഹരണം 3 — Reverse 6 ഷട്ടർ
നടുവിൽ നിന്ന് തുറക്കും. മിനിമം 3 ഷട്ടർ. ഉദാഹരണ ലേഔട്ട്:
L1
FX-L
L2
IS-L
L3
RSI-L
L4
RSI-R
L5
IS-R
L6
FX-R
FX = ബേസ് + FA. IS = ബേസ്. RSI = ബേസ് + RC (C അല്ല). Reverse constants ടാബിൽ RC നൽകിയിരിക്കണം.